Latest News

തായിനേരി ശ്രീ കുറിഞ്ഞിക്ഷേത്രം കളിയാട്ടമഹോത്സവം നാളെ തുടങ്ങും 7

പയ്യന്നൂര്‍: തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ തുടങ്ങി പതിമൂന്നിന് സമാപിക്കും.
നാളെ തലയന്നേരി ശ്രീ പൂമാലക്കാവില്‍നിന്നും തിരുവായുധ എഴുന്നള്ളത്ത്.രാത്രി ഏഴുമണിക്ക് കരിമരുന്ന് പ്രയോഗം. ഏഴരക്ക് സാംസ്‌കാരിക സമ്മേളനവും മാനവീയ മത സൗഹൃദ സദസ്സും.കൗണ്‍സില്‍ പോത്തേര കൃഷ്ണന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്യും. ധര്‍മ്മാചാര്യന്‍ ഗീതാ വിജ്ഞാന മാനവ വേദി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പയ്യന്നൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തിബ് സിറാജുദ്ദീന്‍ ദാരിമി കക്കാട്, , ഫാ. ക്രിസ്റ്റി എം. വികാരി(അമലോത്ഭവ ദേവാലയം) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ദിപിന്‍ ചൂരക്കാട് സ്വാഗതവും വാസുദേവന്‍ ടി നന്ദിയും പറയും.
പതിനൊന്നിന് ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്-സാമൂഹ്യ നാടകം.
പന്ത്രണ്ടിന് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് കൊക്കാനിശ്ശേരിയില്‍ നി#്‌നും പുറപ്പെടുന്നബാലികമാരുടെ താലപ്പൊലിയോടുകൂടിയ നയമനഹരമായ വര്‍ണ്ണശബളമായ കാഴ്ച
 രാത്രി ഒമ്പതര മണിക്ക് പ്രശസ്ത തെന്നിന്ത്യന്‍താരം രമ്യാനമ്പീശനും, സിനിമാ പിന്നണി ഗായകന്‍ ബിജു നാരയണനുംസംഘവും അവതരിപ്പിക്കുന്ന മലപ്പുറം ആപ്പിള്‍ ബാന്റ് ഓര്‍ക്കസ്ട്രയുടെ സൂപ്പര്‍മെഗാ ഡാന്‍സ് ഷോ ഗാനമേള.
പുലര്‍ച്ചെ മൂന്ന് മണിക്ക് തിരുവമ്പാടി മടിക്കാങ്കല്‍ഫയര്‍വര്‍ക ്‌സി ന്റെ കരിമരുന്ന് പ്രയോഗം. പതിമൂന്നിന് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പൂമാരുതന്‍ ദൈവത്തിന്റെയും മടയില്‍ ചാമുണ്ഡിയുടെ പുറപ്പാട്. രാത്രി ഒമ്പത് മണിക്ക് ചൈനീസ് കരിമരുന്ന് പ്രയോഗം

No comments:

Post a Comment