Latest News

സി.കൃഷ്ണന്‍ എം എല്‍ എ യുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തില്‍ 82.5 ലക്ഷം രൂപ അനുവദിച്ചു

 പയ്യന്നൂര്‍ : 2016-17 വര്‍ഷത്തെ എം.എല്‍.എ മാരുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തില്‍ 82.5 ലക്ഷം രൂപ അനുവദിച്ചതായി സി.കൃഷ്ണന്‍ എം എല്‍ എ അറി യിച്ചു. പയ്യന്നൂര്‍ മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണം 25 ലക്ഷം, മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്പിഡ് (ങഞഇഒ) ന് ബസ്സ് പത്തുലക്ഷം, മാത്തില്‍ ഹയര്‍ സെക്കണ്ടറി സ് കൂളിന് ബസ് 7.50 ലക്ഷം, മാതമംഗലം തുമ്പത്തടം ആശ്രയസ്വാശ്രയ സംഘം റോഡ് ടാറിംഗ് അഞ്ച് ലക്ഷം, തൊള്ളത്തു വയല്‍ വായ നശാല കെട്ടിടം നിര്‍മ്മാണം നാലു ലക്ഷം, പെരിങ്ങോം -ചിലക്- കുപ്പോള്‍ റോഡ് ടാറിംഗ് 3.50 ലക്ഷം, കാനംവയല്‍ ചേന്നാട്ട് കൊല്ലി മരുതംതട്ട് റോഡ് ടാറിംഗ് 7.50 ലക്ഷം, കണ്ടങ്കാളി ഷേണായി സ്മാ രക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് അ'ിവൃദ്ധിപ്പെടുത്തല്‍ പത്തുലക്ഷം, കുണിയന്‍ കെ.കെ.ആര്‍ എല്‍ .പി സ്‌കൂളിന് കഞ്ഞി പ്പുര നിര്‍മ്മാണം അഞ്ച് ലക്ഷം, മാതമംഗലം സി.പി.നാരായണന്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര പോഷിണി ലാബ് നിര്‍മ്മാണം അഞ്ച് ലക്ഷം, എന്നീ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത് .

No comments:

Post a Comment