Latest News

പോലീസുകാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു


തലശ്ശേരി: പോലീസുകാരന്‍തീവണ്ടിയില്‍ നിന്ന് വീണുമരിച്ചു. കേളകം പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസര്‍ പേരാവൂര്‍ കിഴക്കെ മാവടിയിലെ കൊല്ലങ്കോട് ജോസഫ് -ക്ലാരമ്മ ദമ്പതികളുടെ മകന്‍ ജോണി ജോസഫാ(40) മരണപ്പെട്ടത്.
ട്രെയിനില്‍ നിന്ന് വീണ് മരിച്ചനിലയില്‍ മൃതദേഹം തലശ്ശേ രി റെയില്‍വെട്രാക്കിന് സമീപം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കാണപ്പെട്ടത്.
വിവരമറിഞ്ഞ് തലശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജോണി ജോസഫ് അവിവാഹിതനാണ്.
ജോലി സംബന്ധമായി തിരുവനന്തപുരത്ത് പോയി തിരിച്ചുവരവെയായിരുന്നു അപകടം. ടോമി, തങ്കച്ചന്‍, ജോസ്, ഗ്രേസി, ജെസി എന്നിവര്‍ സഹോദരങ്ങളാണ്.

No comments:

Post a Comment