Latest News

തൃക്കരിപ്പൂരില്‍ സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

തൃക്കരിപ്പൂര്‍: കാല്‍പ്പന്തുകളിയുടെ ലഹരി നിറച്ചു തൃക്കരിപ്പൂരില്‍ കെഎസ്എഫ്എ സംസ്ഥാന സെവന്‍സിന് തുടക്കമായി. തൃക്ക രിപ്പൂര്‍ ഫ്‌ളഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തില്‍ നടന്ന ഉ ദ്ഘാടന മത്സര ത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു വള്‍വക്കാട് ബ്ര ദേഴ്‌സ് തൃശൂര്‍ ഉഷ എഫ്‌സിയെ പരായപ്പെടുത്തി. ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മത്ത് ഐ.എം. വിജയന്‍ നയിച്ച തൃശൂര്‍ ഉഷ എഫ്‌സി ആദ്യ കളയില്‍ തന്നെ കളത്തിന് പുറത്തായി. മികച്ച താരമായി വള്‍വക്കാടിന്റെ മെഡോസ തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ നടന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എംഎല്‍എ ടൂര്‍ ണമെന്റ് ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ.പി. അസീസ് അധ്യ ക്ഷത വഹിച്ചു. ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ മുഖ്യാതിഥി യായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ എം. സുരേഷ്, എം. മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്തംഗം സി. രവി, കെ.കെ. രാജേന്ദ്രന്‍, കെഎസ്എഫ്എ മേഖലാ പ്രസിഡന്റ് ഇളയിടത്ത് അഷ്‌റഫ്, സെക്രട്ടറി ലത്തീഫ് പള്ളിക്കര, വി.പി. മുത്തലിബ്, സി.എച്ച്. അബ്ദുള്‍ റഹീം, ഇബ്രാഹിം തട്ടാണിച്ചേരി, എ.സി ഷംസാദ്, കെ.വി. ലക്ഷ്മണന്‍, ടി.പി. ഷാഹുല്‍ ഹമീദ്, സി അലി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഉത്തര മലബാറി ലെ പഴയാല ഫുട്‌ബേള്‍ സംഘാ ട കരായ എം.ടി.പി. അബ്ദുള്‍ ഖാദര്‍, ഡോ.കെ സുധാകരന്‍, ഡോ.ഒ.കെ. ആനന്ദകൃഷ്ണന്‍, എസ്.എ. ഓട്ടി എന്നിവരെ ആദരിച്ചു. ഇന്നു രാത്രി എട്ട് മണിക്ക് നട ക്കുന്ന മത്സരത്തില്‍ എംആര്‍സി എഫ്‌സി എടാട്ടുമ്മല്‍ സെബാന്‍ കോട്ടക്കലുമായി ഏറ്റുമുട്ടും.

No comments:

Post a Comment