Latest News

മണക്കാട്ട് ശ്രീ വരീക്കര ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം

 എളമ്പച്ചി: മണക്കാട്ട് ശ്രീ വരീക്കര ഭഗവതീ ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും മാര്‍ച്ച് മൂന്നുമുതല്‍ എട്ടുവരെ തീയതികളിലായി ആഘോഷിക്കും
 മൂന്നിന് വെള്ളിയാഴ്ച ക്ഷേ ത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാദിനം. ഗണപതിഹോമം, വിശേഷാല്‍ പൂജ, പന്ത്രണ്ട് മണിക്ക് പ്രസാദ വിതരണം.
അഞ്ചിന് ഞായറാഴ്ച കളിയാട്ട ആരംഭം.ഏഴിന് ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് നെയ്യ് കൂട്ടല്‍, രാത്രി ഒമ്പത് മണിക്ക് മയ്യില്‍ ഗ്രാമിക കലാ സംഘം, സണ്‍റൈസ് ടീം കോഴിക്കോട്, ഹാസ്യ സാമ്രാട്ട് കൊല്ലം സിറാജ് ആന്റ് ഗായകന്‍ രജീഷ് എന്നിവര്‍ പങ്കെടുക്കുന്ന ഹാസ്യ നൃത്ത വിരുന്ന്. എട്ടിന് രാവിലെ മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണി മുതല്‍ അന്നദാനം.

No comments:

Post a Comment