Latest News

നെല്‍വയല്‍-തണ്ണീര്‍തടങ്ങളുടെ രക്ഷയ്ക്കായി പയ്യന്നൂരിലെ നിര്‍ദ്ദിഷ്ട ഓയില്‍ സംഭരണ പദ്ധതി ഉപേക്ഷിക്കുക

നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ സമിതി -പയ്യന്നൂര്‍

പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനും പ്രാദേശികമായി ചങ്കുരുച്ചാല്‍ എന്നറിയ പ്പെടുന്ന പെരുമ്പപ്പുഴയ്ക്കും ഇടയിലുള്ള വിശാലമായ വയലും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടുന്ന 125 ഏക്കറോളം കൃഷിഭൂമി ആജഇഘഒജഇഘ എണ്ണ കമ്പനികള്‍ക്ക് സംഭരണടാങ്ക് സ്ഥാപിക്കുന്നതിനായി വിട്ടുകൊടുന്നതിന്
പയ്യന്നൂര്‍ എം.എല്‍.എ., നഗരസഭാചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍
തുടങ്ങിയവരും റവന്യൂ-കാര്‍ഷിക ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെട്ട യോഗം കഴിഞ്ഞ ജനുവരിമാസം അനുമതി നല്‍കിയിരിക്കുന്നു. ഒരു മസഭയില്‍പോലും ചര്‍ച്ച ചെയ്യാതെ ഹരിതകേരളത്തിന്റെ തിലകക്കുറിയായി വിരാചിക്കേണ്ട വലിയൊരു പാടശേഖരം തീറെഴുതിക്കൊടുക്കുമ്പോള്‍ ഡാറ്റാബേങ്കില്‍പെട്ട ഒരു നെല്‍വയല്‍ വ്യാവസായിക ആവശ്യത്തിനുഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ പോലും പരിഗണിക്കപ്പെട്ടില്ല. സമീപപ്രദേശത്തെ കൃഷിക്കോ പ്രകൃതി വ്യവസ്ഥയ്‌ക്കോ ദോഷമുണ്ടാക്കില്ലെന്നകൃഷി-റവന്യു ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളും ഉള്‍പ്പെടുന്ന പ്രാദേശിക മോണിട്ടറിംഗ് കമ്മറ്റി വിലയിരുത്തുകയോ ജൈവവൈവിധ്യ പരിപാലനസമിതി ജൈവവൈവിധ്യനാശം വിലയിരുത്തുകയോ ചെയ്തിട്ടില്ല.
വന്‍പദ്ധതികള്‍ക്കുവേണ്ട പാരിസ്ഥിതികാഘാത പഠനം ഇവിടെ നടന്നിട്ടുണ്ടെ ങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ നിയമം, ജൈവവൈവിധ്യ
നിയമം തുടങ്ങിയവയൊക്കെ നോക്കുകുത്തികളാക്കി കൊണ്ടാണ് വികസനത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധവും ജനവിരുദ്ധ വുമായ ഒരു മാരണനിര്‍മിതിപയ്യന്നൂരില്‍ സ്ഥാപിക്കപ്പെടുന്നത്. പയ്യന്നൂരിലെ
അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനും
നിര്‍ദ്ദിഷ്ട ഓയില്‍ സംഭരണി പ്രാദേശിക പരിസ്ഥിതിക്കേല്‍പിക്കുന്ന ആഘാതങ്ങള്‍ വിലയിരുത്താനും വേണ്ടി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണസമിതി- പയ്യന്നൂര്‍' എന്നപേരില്‍ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും ഒരു കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. നിര്‍ദ്ദിഷ്ട ഓയില്‍ സംഭരണിയും പയ്യന്നൂരിന്റെ പ്രകൃതിക്കും മനുഷ്യനും അതിനായി നികത്തുന്ന വയലിന്റെ നഷ്ടവും
എത്രത്തോളം ബാധിക്കും എന്നന്വേഷിക്കുകയാണ് നെല്‍വയലുകള്‍ നികത്താ ന്‍കുന്നുകള്‍ഇടിച്ചുതീര്‍ ക്കും.... ഇടനാടന്‍ പുഴകള്‍ വറ്റിയാലെന്ത്? കുടിവെള്ളം ഇല്ലെങ്കിലെന്ത്?എണ്ണയുണ്ടല്ലോ?
ആറന്മുളയില്‍ മുന്നൂറ് ഏക്കര്‍ വയല്‍നികത്തിപണിയാന്‍ തുടങ്ങിയ
വിമാനത്താവള പദ്ധതിയെ വമ്പിച്ച പ്രക്ഷോഭത്തിലൂടെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത് സി.പി.ഐ.എം.ഉം ബി.ജെ.പി.യും ഒക്കെ ഉള്‍പ്പെടുന്ന രാഷ്ട്രീയ കക്ഷികള്‍ കൂടി ഉള്‍പ്പെട്ട സമര മുന്നേറ്റത്തിലൂടെയാണ്. എന്നാല്‍ ഇവിടെ 125ഏക്കര്‍ ഏതാണ്ട് ഇതിന്റെ പകുതിയോളം വയലാണ് നികത്തപ്പെടുന്നത്. ഈ വയല്‍നികത്തലിന്റെ ഗൗരവം വയല്‍രക്ഷയ്ക്കായി നിലനില്‍ ക്കുന്നു വെന്നവകാശപ്പെടുന്ന സംഘടനകള്‍ ഒന്നും ഇതുവരെ കണക്കി ലെടുത്തി ട്ടില്ല എന്നത് അത്ഭുതകരമാണ്. ഹരിതകേരളവും നെല്‍കൃഷിയുടെ വീണ്ടെടുപ്പും നയമായി കരുതിയിരിക്കുന്ന ഒരു സര്‍ക്കാരാണ് ഈ വയല്‍ ഹത്യയ്ക്ക് വഴിയൊരുക്കിയിരിക്കുന്നതെന്നതു മറ്റൊരു വൈരുദ്ധ്യം. വയല്‍ നികത്താനായി ഇടിച്ചുതീര്‍ക്കുന്ന ഇടനാടന്‍ കുന്നുകളുടെ നഷ്ടം
ഇന്നാട്ടിലെ ജൈവവൈവിധ്യത്തിന്ഏല്‍പിക്കുന്ന ആഘാതവും കവ്വായി, പെരുമ്പ, രാമപുരം പുഴകളുടെ ഒഴുക്കുത നിര്‍ത്തുംവിധമുള്ള
ഭൂപരിവര്‍ത്തനം പ്രാദേശികപരിസ്ഥിതിയിലേല്‍പ്പിക്കുന്ന അപരിഹാര്യമായ
ഭവിഷ്യത്തുകളും പ്രവചനാതീതമായിരിക്കും. മുല്ലക്കോട് -
കിഴക്കെകണ്ടങ്കാളി വയലും സമീപത്തെ കണ്ടല്‍ തണ്ണീര്‍ത്തട ആവാസ
വ്യവസ്ഥയും ഒട്ടനവധി നീര്‍പക്ഷികളുടെയും വംശനാശഭീഷണി
നേരിടുന്ന മത്സ്യങ്ങളുടെയും ചെമ്മീന്‍ ഇനങ്ങളുടെയും പ്രജനനകേന്ദ്രവും
ഇരതേടല്‍ കേന്ദ്രവുമാണ്. പരമ്പരാഗത ചെമ്മീന്‍ കെട്ടുകളും ശാസ്ത്രീയ
ചെമ്മീന്‍ വളര്‍ത്തുകേന്ദ്രങ്ങളുംപ്രവര്‍ത്തിക്കുന്ന ഇടവുമാണിത്.
നികത്താനിടുന്ന ചെമ്മണ്ണില്‍നിന്നും ഊറിവരുന്ന അമ്ലാംശവും ഇരുമ്പുസംയുക്തങ്ങളും ഈ ആവാസത്തെ ഇല്ലാതാക്കും.വയല്‍
നികത്തപ്പെടുന്നതോടെ കിഴക്കെ കണ്ടങ്കാളി, മമ്പലം, കൊറ്റി പ്രദേശങ്ങളിലെ കിണറുകളില്‍ ശുദ്ധജലം ഇല്ലാതാവുകയും കായല്‍ പ്രദേശമായ ഇവിടെ ഉപ്പ് നഞ്ചുള്ളവെള്ളം കയറിശുദ്ധ ജലസ്രോതസ്സുകളെല്ലാം ഉപയോഗശൂന്യമാവുകയും ചെയ്യും. പയ്യന്നൂര്‍ നഗരത്തിലും ഇതിന്റെ ആഘാതം അനുഭവപ്പെടും. എഴുപതുകോടിയോളം ചെലവഴിച്ച് കഴിഞ്ഞ,
ചപ്പാരപ്പടവില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച നഗരസഭയുടെ കുടിവെള്ള പദ്ധതിയില്‍നിന്നും ഒരു തുള്ളിവെള്ളം പോലും കിട്ടില്ലെന്നു റപ്പായിരിക്കു മ്പോഴാണ് ഉള്ള വെള്ളം കുടി കൂടി മുട്ടിക്കുന്ന ഈ പദ്ധതി രിതീയിലൊഴിക്കുന്ന എണ്ണപോലെ കൂടുതല്‍ മാരകമാകുന്നത്. 

No comments:

Post a Comment