Latest News

അനുമോദിച്ചു

പയ്യന്നൂര്‍: സാഹിത്യ സമന്വയവേ ദി പയ്യന്നൂര്‍ മേഖലാ കമ്മിറ്റിഅനുമോദന ചടങ്ങ് പയ്യന്നൂര്‍ ടോപ്പ് ഫോം ഓഡിറ്റോറിയത്തില്‍ നടന്നു. മികച്ച നാടക പ്രവര്‍ത്തകനുള്ള തുളുനാട് ബുക്‌സിന്റെ കൂ ര്‍മ്മന്‍ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് ശ്രീകുമാര്‍ കോറോത്തിനെയും കുറുങ്കവിതയ്ക്കും തിരുവോണ കവിതയ്ക്കും സംസ്ഥാന ഗ്രന്ഥകാരസമിതി പുരസ്‌കാരം നേടിയ ശങ്കരന്‍ തെക്കിനിയെയും ഉപഹാരം നല്‍കി പൊന്നാട അ ണിയിച്ച് വെദിരമന വിഷ്ണുനമ്പൂതിരി ആദരിച്ചു.
ചടങ്ങില്‍ പപ്പന്‍ ചെറുതാഴം സ്വാഗതവും ദാമോദരന്‍ വെ ള്ളോറ അധ്യക്ഷതയും വ ഹിച്ചു. പാണപ്പുഴ പത്മനാഭന്‍ പ ണിക്ക ര്‍, ഇ.പി. ആനന്ദകൃഷ്ണന്‍ മാ സ്റ്റര്‍, കെ.വി. കുഞ്ഞപ്പന്‍മാസ്റ്റര്‍ആര്‍.കെ. മണ്ണൂര്‍, ചന്ദ്രന്‍ പൊള്ളപ്പൊയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സി.ഐ ശ ങ്കരന്‍ കൈതപ്രം നന്ദി പറഞ്ഞു. കവിയരങ്ങും നടന്നു.

No comments:

Post a Comment