Latest News

ഒ.എന്‍.വി സ്മൃതി നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ തുമ്പക്കൊവ്വല്‍എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച്ആന്റ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒ.എന്‍.വി. സ്മൃതി സംഗമം സംഘടിപ്പിക്കുന്നു.
നാളെ രാവിലെ പത്ത് മണി മുതല്‍ എ.കെ.പി ലൈബ്രറിയില്‍ വെച്ച് നടക്കുന്ന പരിപാടി സിന്ധു കിഴക്കാനിയില്‍ ഉദ്ഘാടനം ചെയ്യും. ഇ. രാമചന്ദ്രന്‍ അധ്യക്ഷനായിരിക്കും. വി.പി. ബാലകൃഷ്ണന്‍ ആശംസ നേര്‍ന്ന് സംസാരിക്കും. വി.പി. സുരേന്ദ്രന്‍ സ്വാഗതവും പി. പദ്മനാഭന്‍ നന്ദിയും പറയും.
പതിനൊന്ന് മണിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഒ.എന്‍.വി ഗാനാലാപന മത്സരം. പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
പയ്യന്നൂര്‍: ഏച്ചിലാംവയല്‍ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ഒ.എന്‍.വി അനുസ്മരണം നടക്കും. നാളെവൈകുന്നേരം അഞ്ച് മണിക്ക് വായനശാലാ പന്തലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ എം ഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. കവി കൃഷ്ണന്‍ നടുവലത്ത് അനുസ്മരണ പ്രഭാഷണം നടത്തും.ചടങ്ങില്‍ ഭാസ്‌കരാചാര്യ ജില്ലാ ഗണിത ശാസ്ത്ര സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയ കെ. ദേവകിയെയും വനിതാ വായനാ മത്സര വിജയികളെയും അനുമോദിക്കും. തുടര്‍ന്ന് ഒ.എന്‍.വി സ്മൃതിഗീതങ്ങള്‍ നടക്കും

No comments:

Post a Comment