Latest News

ക്രെയിന്‍ ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസ്സ് തകര്‍ന്നു

പയ്യന്നൂര്‍: കെ.എസ്. ആര്‍.ടി.സി ബസ്സിന് പിറകില്‍ ക്രെയിന്‍ ഇടിച്ച് ബസ്സിന്റെ പിന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകുന്നേരം ആറരമണിയോടെ ദേശീയപാതയില്‍ കണ്ടോത്ത് കൂര്‍മ്പഭഗവതി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
ചീമേനിയില്‍ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കെ.എല്‍.59-6258 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് കണ്ടോത്ത് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന എന്‍.എല്‍. 02-എല്‍.ഒ 803നമ്പര്‍ ക്രെയിനിടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

No comments:

Post a Comment