Latest News

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കാര്‍ കസ്റ്റഡിയില്‍   

ആലക്കോട്: വാഹനപരിശോധനക്കിടെ കാറില്‍ കഞ്ചാവുമായി പോവുകയായിരുന്ന രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി.
വയനാട് ചുള്ളിയോട്ടെ സി. വി അഖില്‍(23), പൂവന്‍ചാലിലെ എം. ഷൈജു(21)എന്നിവരെയാണ് ആലക്കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുരളീദാസ്, കെ.ജി. ജോസ്, ജോസ്ടി.ജോസഫ്, ടി.ആര്‍ രാജേഷ്, ഉല്ലാസ് ജോസ്, വി. ധനേഷ് എന്നിവരടങ്ങിയ സംഘം കാരിക്കയം ആര്‍പി.എസിന് സമീപം വെച്ച് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച കെ.എല്‍.56-4236 നമ്പര്‍ സാന്‍ട്രോകാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ നിന്ന് ഒളിപ്പിച്ചുവെച്ച നിലയില്‍ കഞ്ചാവ് പൊതികള്‍ അധികൃതര്‍ കണ്ടെടുത്തു. കരിക്കയം ആര്‍.പി.എസിന് സമീപം വെച്ച് കഞ്ചാവ് വലിക്കുന്നതിനിടെ മണക്കടവ് മധുവനത്തെ പാറേപ്പറമ്പില്‍ ശ്രീജിത്തിനെ എക്‌സൈസ് സംഘം പിടികൂടി. 

No comments:

Post a Comment