Latest News

വനിതാ പോളിടെക്‌നിക്: സില്‍വര്‍ ജൂബിലി സമാപനം നാളെ

പയ്യന്നൂര്‍: ഒരു വര്‍ഷത്തിലേറെക്കാലമായി നടന്നുവരുന്ന പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജ് സില്‍വര്‍ ജൂബിലിയുടെ ആഘോഷങ്ങളുടെ സമാപനം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കേരള നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പോളിടെക്‌നിക്കല്‍ പുതുതായി പണിയുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും തദവസരത്തില്‍ നടക്കും.
സംഘാടകസമിതി ചെയര്‍മാന്‍ സി.കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ, നഗരസ ഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍, വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി, കെ.പി. മധു, അഡ്വ. ഡി.കെ. ഗോപിനാഥ്, കടാങ്കോട്ട് രാഘവന്‍, എം. രാമകൃഷ്ണന്‍, സി.കെ.രമേശന്‍, വി.കെ.പി ഇസ്മായില്‍, പി.ടി.എ വൈസ് പ്രസിഡണ്ട് എന്‍.കെ. സുകുമാരന്‍, സ്റ്റു ഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍ വി.ബി ഉണ്ണിമായഎന്നിവര്‍ ആശംസാ പ്രസംഗം നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയരക്ടര്‍ എന്‍. ശാന്തകുമാര്‍ സ്വാഗതവും പ്രി ന്‍സിപ്പാള്‍ മുഹമ്മദ് ഷെറീഫ് കെ.പി നന്ദിയും പറയും.
ഇതോടനുബന്ധിച്ച് മൂന്നര മണിക്ക് പോളിടെക്‌നിക് വികസന സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ നടക്കും.
രാവിലെ പത്തരമണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ സി.എം വിനയചന്ദ്രന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, ജി.ഡി നായര്‍, ഡോ. പി.കെ. ഭാഗ്യലക്ഷ്മി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
വൈകുന്നേരം നാല് മണി മുതല്‍ മാസ്റ്റര്‍ യശ്വന്ത് മണിയറ അവതരിപ്പിക്കുന്ന മാജിക് ഷോയും പോളിടെക്‌നിക് വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. ആറുമണിക്ക് കാഞ്ഞങ്ങാട് ചിലമ്പൊലി നാടന്‍ കലാ നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന ഗോത്രപ്പെരുമ-നാടന്‍ കലാമേള അരങ്ങേറുമെന്ന് കെപി.മധു, അഡ്വ. ഡി.കെ. ഗോപിനാഥ്, യു. രാജേഷ്, പി. രവീന്ദ്രന്‍, ടി. വേണുഗോപാലന്‍, എ.ബി. ശ്രീജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment