Latest News

പാലക്കാട് സ്വദേശിയായ യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു

 ചന്തേര: പാലക്കാട് സ്വദേശിയായ യുവാവിനെ ഒളവറക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി സ്വദേശിയും കാരോളത്തെ കാര്‍ വാഷിംഗ് സെന്ററിലെ ജീവനക്കാരനുമായ ടി.കെ. വിനോദി(35)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട പരിസരവാസികള്‍ ചന്തേര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പട്ടാമ്പിയിലുള്ള ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്

No comments:

Post a Comment