Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ ലീഗ് നേതാവ് മരണപ്പെട്ടു

കാസര്‍കോട്: വാഹനപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികി ല്‍സയിലായിരുന്ന മുസ്ലിം ലീഗ് നേതാവും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ടുമായ എരിയാല്‍ ചേരങ്കൈയിലെ അബ്ദുല്‍ ഗഫൂര്‍ ചേരങ്കൈ മരണപ്പെട്ടു. ഇന്നലെ ഉച്ചയോടെ യാണ് സി പി സി ആര്‍ ഐക്ക് സമീപം ഗഫൂര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇന്നോവ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗഫൂറിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

No comments:

Post a Comment