Latest News

ജിഷ്ണു പ്രണോയിയുടെ മരണം; പ്രതികളായ അധ്യാപകര്‍ ഒളിവില്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സം'വത്തില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍. പ്രതികളുടെ അറസ്റ്റ് തിങ്കളാഴ്ചയുണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍പോകുകയായിരുന്നു. നേരത്തെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സംവത്തില്‍ അധ്യാ പകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രിന്‍സിപ്പാ ളടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്ര?വീ?ണ്‍, എക്‌സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

No comments:

Post a Comment