Latest News

കണ്ണൂര്‍സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കലോത്സവം: സ്റ്റേജിതര മത്സരങ്ങള്‍ നാളെ പയ്യന്നൂരില്‍

 പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്ന നാല്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്ന കലോത്സവം നാളെയും പതിനെട്ട്, പത്തൊമ്പത് തീയതികളിലുമായി പയ്യന്നൂരില്‍ വെച്ച് നടക്കും.
നാളെ പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജില്‍ നടക്കുന്ന സ്റ്റേജിതര മത്സരങ്ങള്‍ യൂനിവേഴ്‌സിറ്റി എസ്.ഡി.ഇ. ഡയരക്ടര്‍ എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായിരിക്കും. കാലടി സം സ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം. പ്രദീപ് കുമാര്‍എന്നിവര്‍ സംസാരിക്കും. രാജേഷ് പാലങ്ങാട്ട് സ്വാഗതവും ബിന്ദു സജിത് കുമാര്‍ നന്ദിയും പറയും.
പത്ത് സോണലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളാണ് യൂനിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കവിതാരചന(മലയാളം, ഇംഗ്ലീഷ്), കഥാരചന(മലയാളം, ഇംഗ്ലീഷ്) പ്രബന്ധരചന (മലയാളം, ഇംഗ്ലീഷ്), ചിത്രരചന (പെന്‍സില്‍), പെയിന്റിംഗ്, കളേഷ്, ഓയില്‍പെയിന്റിംഗ്, കാര്‍ട്ടൂണ്‍ പോസ്റ്റര്‍രചന, ക്ലേ മോഡല്‍, ജനറല്‍ ക്വിസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.എന്‍. രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ യു. നാരായണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് പാലങ്ങാട്ട്, ഭാരവാഹികളായ യു. അനില്‍കുമാര്‍, ടി.വി. രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment