Latest News

പള്‍സര്‍ സുനി പിടിയിലെന്ന് സൂചന

തൃശൂര്‍: പള്‍സര്‍ സുനിയെന്ന് സംശയിക്കുന്ന ആളെ ചാലക്കുടിയില്‍ നിന്ന് പോലീസ് പിടികൂടി. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ പള്‍സര്‍ സുനി വരുന്നുണ്ടെന്ന വിവരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ഇന്നു രാവിലെ ലഭി ച്ചു. ഇതേത്തുടര്‍ ന്ന് ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നു ള്ള പോലീസ് സംഘം ദേശീയപാതയിലേക്ക് കുതിച്ചെ ത്തി. തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ ചാല ക്കുടിക്കടുത്ത് പോട്ട ആശ്രമം ജംഗ്ഷനില്‍ വച്ച് മഹാ രാഷ്ട്ര രജിസ്‌ട്രേഷന്‍ കാര്‍ പോലീസ് സംഘം തട യുക യും കാറിലുണ്ടായിരുന്ന ആളെ കസ്റ്റഡിയി ലെടു ക്കുക യും ചെയ്തിട്ടുണ്ട്.കൂളിംഗ് ഗ്ലാസ് ധരിച്ചയാളാണ് കാറിലുണ്ടായിരു ന്നത്. ഇത് പള്‍സര്‍ സുനിയാണോ എന്ന കാര്യ ത്തില്‍ സ്ഥിരീകരണണമുണ്ടായിട്ടില്ല. വന്‍പോലീ സ് സന്നാഹമാണ് ദേശീയപാതയില്‍ എത്തിയത്. കസ്റ്റഡിയില്‍ എടുത്തയാളെ എറണാകുളത്തേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറ ത്തുവിട്ടിട്ടില്ല.

No comments:

Post a Comment