Latest News

നാവിക അക്കാദമിയിലെ മാലിന്യ പ്രശ്‌നം: റോഡ് ഉപരോധിച്ചു

 പയ്യന്നൂര്‍: നാടിനെ സംരക്ഷിക്കേണ്ടവര്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിക്കെതിരേ യുവജനങ്ങളുടെ പ്രതിഷേധമിരന്പി. ഡിവൈഎഫ്‌ഐ രാമന്തളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനജീവിതം ദുഃസഹമാക്കുന്ന നേവല്‍ അക്കാദമിയുടെ മാലിന്യ പ്ലാ ന്റിനെതിരേ പ്രതിഷേധ മാര്‍ച്ചും റോഡ് ഉപരോധവും നടത്തിയത്.
രാജ്യത്തിന്റെ നേട്ടമായി ഏഴിമല നേവല്‍ അക്കാഡമി വളരു ന്നതില്‍ രാമന്തളി ജനതയ്ക്ക് അഭിമാനമേയുള്ളൂവെന്നും എന്നാല്‍ നാവിക അക്കാഡമി അധികൃതരുടെ ജനദ്രോഹകരമായ ചില നടപ ടികളോടാണ് ജനങ്ങള്‍ക്ക് എതിര്‍പ്പുള്ളതെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ പറഞ്ഞു.
അക്കാഡമിക്കായി ഭൂമി വിട്ടുനല്‍കിയവരെയാണ് കുടിവെള്ളം പോലും മുടക്കി ഇവര്‍ ബുദ്ധിമുട്ടിക്കുന്നത്.ജനവികാരവും പ്രതി ഷേധവും ഉള്‍ക്കൊണ്ട് അശാസ്ത്രീയമായ മാലിന്യ പ്ലാന്റ് ജനവാസ കേന്ദ്രങ്ങളില്‍നിന്നും മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവ ശ്യപ്പെട്ടു. നാവിക അക്കാഡമിയിലേക്കുള്ള രാമന്തളി സെന്‍ട്രല്‍ റോ ഡില്‍ നടത്തിയ ഒരുമണിക്കൂറോളം നീണ്ട ഉപരോധസമരത്തില്‍ സ്ത്രീകളുള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുത്തു. വി.വി.ഷിജു അധ്യ ക്ഷത വഹിച്ചു. ടി.പി.അനൂപ്, പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദന്‍, ഒ.കെ.ശശി എന്നിവര്‍ പ്രസംഗിച്ചു. പയ്യന്നൂര്‍ എസ്‌ഐ കെ.എ.ബിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രാമന്തളിയില്‍ നിലയുറപ്പിച്ചിരുന്നു.

No comments:

Post a Comment