Latest News

എം. നജീബ് മൗലവി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി

 പയ്യന്നൂര്‍: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയായിരുന്ന മൗലാനാ രാമന്തളി സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ നിര്യാണത്തെ തുര്‍ന്നുണ്ടായഒഴിവില്‍ ജനറല്‍ സെക്രട്ടറിയായി എ. നജീബ് മൗലവി മമ്പാടിനെയും ജോയിന്റ് സെക്രട്ടറിയായി കെ.കെ. കുഞ്ഞാലി മുസ്ല്യാര്‍ ചേലക്കാടിനെയും തെരഞ്ഞെടുത്തു. പയ്യന്നൂര്‍ രാമന്തളി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുശാവറയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
രാമന്തളി തങ്ങള്‍ സ്മരണിക മെയ് ആദ്യവാരത്തില്‍ നാദാപുരത്തുവെച്ച് നടക്കുന്ന ജമിഅ: ഫലാഹിയ്യ: സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് മൗലാനാ എന്‍.കെ. മുഹമ്മദ് മുസ്ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഉലമാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടക്കുന്ന മഹല്ലുകള്‍ ശിഥിലമാകരുതെന്ന കാമ്പയിന്‍ ഫിബ്രവരി ഇരുപത്തിയെട്ടിന് കോഴിക്കോട് മുതലക്കുളത്തുവെച്ച് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.
മൗലാനാ മുഹമ്മദ് അസ്ഹര്‍ മൗലവി ചെറുകര, തച്ചിലത്ത് മൊ യ്തു മുസ്ല്യാര്‍, മൗലാനാ ബീരാന്‍കുട്ടി ഹസ്രത്ത് കുന്നുംപ്പുറം, കൊടക്കല്‍ ഹസ്സന്‍സഖാഫ് തങ്ങള്‍, ബീരാന്‍കുട്ടി മുസ്ല്യാര്‍ ആമയൂര്‍, മേനക്കോത്ത് അഹമ്മദ് മുസ്ല്യാര്‍ നാദാപുരം, സുലൈമാന്‍ മുസ്ല്യാര്‍ വെളിമണ്ണ, യൂസഫ് മുസ്ല്യാര്‍ ചൊവ്വര, പറീദുദ്ദീന്‍ മൗലവി ആലുവ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തങ്ങവര്‍കളുടെ വഫാത്തിന്റെ ഏഴാംദിവസം വീട്ടില്‍ വെച്ച് നടന്ന ദുആമജ്‌ലിസിന് മൗലാനാ എന്‍.കെ. മുഹമ്മദ് മുസ്ല്യാര്‍, ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment