Latest News

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

പയ്യന്നൂര്‍ സ്വദേശികളുള്‍പ്പെടെ 21 പേര്‍ ചെന്നൈയില്‍ തട്ടിപ്പിനിരയായി 
പയ്യന്നൂര്‍: മലേഷ്യയില്‍ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ജോലി വാ ഗ്ദാനം നല്‍കിയശേഷം യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കാസര്‍കോട് സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെ ഹോട്ടലില്‍ നിന്ന് മുങ്ങി.പയ്യന്നൂര്‍ സ്വദേശികളുള്‍ പ്പെടെ ഇരുപത്തിയൊന്നുപേര്‍ ഹോട്ടല്‍മുറിയില്‍ വഞ്ചിതരായി.
ഇന്നലെ രാവിലെയായിരുന്നു ചെന്നൈ എക്പൂരിലെ ഹോട്ട ല്‍മുറിയില്‍ പയ്യന്നൂര്‍, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ , തിരുവന ന്തപുരം ജില്ലകളില്‍ നിന്നായുള്ള ഇരുപത്തിയൊന്ന് യുവാക്കളാണ് വഞ്ചിക്കപ്പെട്ടത്.
മലേഷ്യയിലെ ജോലിക്കായി അമ്പതിനായിരം രൂപ മുതല്‍ എ ഴുപത്തിയഞ്ചായിരം രൂപവരെ തവണകളായി കാസര്‍കോട് ദേ ളി സ്വദേശിയായ ഗള്‍ഫുകാരനെ വിശ്വസിച്ച് യുവാക്കള്‍ ഇടനിലക്കാര്‍മുഖേന നല്‍കിയിരുന്നു. ഇ ന്നലെ ബാക്കി പ ണവും യാത്രാരേഖകളുമായി ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ യു വാക്കളില്‍ നിന്നും പണം കൈപ്പറ്റിയ കാസര്‍കോട് സ്വദേശി നിമിഷങ്ങള്‍ക്കകം ഹോട്ടല്‍മുറിയില്‍ നിന്ന് മൂങ്ങുകയായിരുന്നു. ഇയാ ള്‍ക്കൊപ്പമുണ്ടായിരുന്ന ബ്രൂണോ സ്വദേശിയും ബാക്കി പണം നല്‍ കി മലേഷ്യയിലേക്ക് പോകാനാ യി എത്തിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എയര്‍പോര്‍ട്ടിലേ ക്ക് കൊണ്ടുപോകാന്‍കാസര്‍ കോ ട് സ്വദേശി എത്താത്തതിനെ തുടര്‍ന്ന് ലഗേജുകളുമായി യുവാക്കള്‍ എക്പൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
ഇതിനിടെ ചെന്നൈയിലേക്ക് ഒപ്പം കൂട്ടിയിരുന്ന ഇടനിലക്കാരായ കണ്ണൂര്‍ മുണ്ടേരി സ്വദേശിയായ യുവാവും മാത്തില്‍ ചൂരല്‍ സ്വദേശിയായ യുവാവിനെയും സംഘംപോലീസ്‌സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
തമിഴ്‌നാട് പോലീസിന്റെ നി ര്‍ദ്ദേശ പ്രകാരംഇന്നുരാവിലെ വെ സ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്സിലെത്തിയ പയ്യന്നൂര്‍, മാത്തില്‍ സ്വദേശികളായ എട്ടുപേര്‍ പയ്യന്നൂര്‍ പോലീസി ല്‍ പരാതിയുമായി എത്തുകയായിരുന്നു.വിവിധ ഭാഗങ്ങളില്‍ നി ന്നുള്ള യുവാക്കളില്‍ നിന്നായി സംഘം 10, 73, 000രൂപ തട്ടിയെടുത്തതായി സൂചന ലഭിച്ചിട്ടുണ്ട്. ഇ ടനിലക്കാരായ മാത്തില്‍, മുണ്ടേ രി സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

No comments:

Post a Comment