Latest News

പറശിനിക്കടവില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: പറശിനിക്കടവില്‍ അജ്ഞാതനെ മരിച്ച നിലയില്‍ക ണ്ടെത്തി. ഇന്ന് രാവിലെയാണ് ക്ഷേത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവില്‍ മുണ്ട് വിരിച്ച് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഏകദേശം എഴുപത് വയസു തോന്നിക്കുന്ന ഇയാള്‍ക്ക് കറുപ്പുനിറമാണ്. വെള്ള ഷര്‍ട്ടും മു ണ്ടുമാണ് വേഷം.
ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇന്‍ ക്വിസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി

No comments:

Post a Comment