Latest News

കളിയാട്ട മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍

പയ്യന്നൂര്‍: ശ്രീ വണ്ണാടില്‍ യോഗിമഠം ദേവസ്ഥാനത്തില്‍ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം പതിനെട്ട്, പത്തൊമ്പത് തീയതികളില്‍ നടക്കും.
പതിനെട്ടിന് ശനിയാഴ്ച രാവിലെ 6.58മുതല്‍ 7.58വരെ ക്ഷേത്രപ്രവേശനം. തുടര്‍ന്ന് ഗണപതിഹോമം, വൈകുന്നേരം നാല് മണിക്ക് പൂജാകര്‍മ്മങ്ങള്‍, അഞ്ച് മണിക്ക് അന്നൂര്‍ മഹാവിഷ്ണുക്ഷേത്ര അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോകം, ആറുമണിക്ക് ദീപാഞ്ചലി, ആറരമണി മുതല്‍ തോറ്റങ്ങള്‍, എട്ട് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം, രാത്രി പത്ത് മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട്.
പത്തൊമ്പതിന് ഞായറാഴ്ചപുലര്‍ച്ചെ നാല് മണിക്ക് ഭൈരവ തര്‍പ്പണവും ഭൈരവന്‍ ദൈവത്തിന്റെ പുറപ്പാടും ഒമ്പത് മണിക്ക് രക്തചാമുണ്ഡി, പത്ത് മണിക്ക് കുണ്ടോര്‍ ചാമുണ്ഡി, തുരക്കാരത്തി, പതിനൊന്ന് മണിക്ക് വിഷ്ണുമൂര്‍ത്തി, പന്ത്രണ്ട് മണി മുതല്‍ അന്നപ്രസാദം, വൈകുന്നേരം ഏഴുമണിക്ക് ദീപാഞ്ജലി. തുടര്‍ന്ന് ശാക്തേയപൂജ

No comments:

Post a Comment