Latest News

പയ്യന്നൂര്‍ താലൂക്ക് രൂപീകരണം യാഥാര്‍ത്ഥ്യമാക്കണം

പയ്യന്നൂര്‍:പയ്യന്നൂരിലെ മിനി സിവില്‍ സ്റ്റേഷന്റെ കെട്ടിടോല്‍ഘാടനം മാസങ്ങള്‍ക്ക് മുമ്പെതന്നെ നിര്‍വ്വഹിച്ചുവെങ്കിലും നിര്‍ദ്ദിഷ്ട താലൂക്ക് പ്രഖ്യാപനമോ രൂപീകരണമോ യാഥാര്‍ത്ഥ്യമായിട്ടില്ലെന്നും പയ്യന്നൂരിലെ ജനത ചിരകാലമായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന താലൂക്ക് രൂപീകരണം യാഥാര്‍ത്ഥ്യമാക്കണമെന്നും കെ.എസ്.എസ്.പി.യു അന്നൂര്‍ ഏരിയാ രജതജൂബിലി സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഏരിയാ പ്രസിഡണ്ട് പി.വി. ലക്ഷ്മണന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷികായോഗം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് വി.പി. കൃഷ്ണപൊതുവാള്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെരാഘവന്‍, പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, കെ.കെ. രാമചന്ദ്രപൊതുവാള്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി. ബാലകൃഷ്ണന്‍ സ്വാഗതവും കെ.കെ. രാജള പറഞ്ഞു.
പുതിയ ഭാരവാഹികളായി പി.വി. ലക്ഷ്മണന്‍(പ്രസിഡണ്ട്), എം. കുഞ്ഞികൃഷ്ണന്‍നായര്‍, എ.കെ. മാധവന്‍(വൈസ് പ്രസിഡണ്ടുമാര്‍), വി.പി. ബാലകൃഷ്ണന്‍(സെക്രട്ടറി), കെ. കുമാരന്‍,പി. സരസ്വതി(ജോ. സെക്രട്ടറി), കെ.കെ. ദിവാകരന്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment