Latest News

നാവിക അക്കാദമി മാലിന്യ പ്രശ്‌നം: പി എച്ച് സി മാര്‍ച്ച് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 പയ്യന്നൂര്‍: രാമന്തളി യിലെ മലിന ബാധിത പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ജന ആരോഗ്യ സംരക്ഷണ സമിതി നാളെ രാവിലെ പത്തു മണിക്ക് രാമന്തളി പി എച്ച് സിയിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണ സമരവും എന്‍ഡോ സള്‍ഫാന്‍ പീഢന മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ് ണന്‍ ഉദ്ഘാടനം ചെയ്യും. കര്‍മ്മസമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞി കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് ചോര്‍ന്ന് പുറത്തെ ജനവാസ കേന്ദ്രങ്ങളിലെ കിണറുകള്‍ മലീമസമായിരിക്കുകയാ ണ്.മലിനജലം ഉപയോഗിക്കുന്നവര്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ പിടിപെട്ട് കഴിഞ്ഞു.സം'വത്തില്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ അവസാ നിപ്പിച്ച് പ്രദേശത്ത് ഡി എം ഒ യുടെ നേതൃത്വത്തില്‍ ഉന്നത മെഡിക്ക ല്‍ സംഘം സന്ദര്‍ശനം നടത്തുക, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പി ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പി ക്കുന്നത്.

No comments:

Post a Comment