Latest News

പ്രതിഷ്ഠാദിനം ഞായറാഴ്ച

 പയ്യന്നൂര്‍: കണ്ടങ്കാളി ശ്രീ പൂന്തുരുത്തി ഊര്‍പ്പഴച്ചി വേട്ടക്കൊരുമകന്‍ ക്ഷേത്രം പ്രതിഷ്ഠാദിനം അഞ്ചിന് ഞായറാഴ്ച ക്ഷേത്രം തന്ത്രി അബ്ലി ഇല്ലത്ത് ശങ്കരവാധ്യാന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
രാവിലെ ഗണപതിഹോമം, നവകം, നവകാഭിഷേകം, ഉച്ചപൂജ. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ അന്നദാനം, രണ്ട് മണി മുതല്‍ ഒറ്റത്തിറ വെള്ളാട്ടം, വൈകുന്നേരം ആറരമണിക്ക് നിറമാല.
കളിയാട്ട മഹോത്സവം ഫിബ്രവരി ഇരുപത്തിയേഴ്, ഇരുപത്തിയെട്ട്, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.



No comments:

Post a Comment