Latest News

ബാബുരാജ് സ്മാരക ഫുട്‌ബോള്‍:എഫ്.ജെ കരീബിയന്‍സ് ജേതാക്കള്‍

അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ സംഘ ടിപ്പിച്ച സി.കെ. ബാബുരാജ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ ടുവില്‍ എഫ്‌ജെകരീബിയന്‍സ് – ഹെക്‌സ അബുദാബി ജേതാക്കളായി. അബുദാബി ആര്‍മ്ഡ് ഫോഴ്‌സെസ് ക്ലബ് മൈതാനിയില്‍ ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ഇരുപത്തിനാല് ടീമുകള്‍ പങ്കെടുത്തു . വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായരണ്ട് ഗോളുകള്‍ക്ക് ശബാബ് പയ്യന്നൂരിനെയാണ് എഫ്‌ജെകരീബിയന്‍സ് പരാജയപ്പെടു ത്തിയത്. അല്‍ മക്ത ഫിഷ് ജസ്‌ററെയ്ന്‍ മൂന്നാം സ്ഥാനവും വിക്ടേഴ്‌സ് മുട്ടം നാലാം സ്ഥാനവും കരസ്ഥമാക്കി. എഖ കരീബിയന്‍സിന്റെ ആസിഫ് മികച്ച കളിക്കാരനായും ശബാബ് പയ്യന്നൂരിന്റെ ഗോളി ഹബീബ് മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച പ്രശസ്ത ഫുട്ബാള്‍ താരവും പയ്യന്നൂര്‍ സ്വദേശിയുമായ സി.കെ. ബാബുരാജിന്റെ സ്മരണക്കായി നടത്തിയ ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 4000 ദിര്‍ഹവും ട്രോഫിയുമാണ് സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000 , 1000 , 500 ദിര്‍ഹവും ട്രോഫിയും സമ്മാനമായി ലഭിച്ചു .
സംഘാടക സമിതി ചെയര്‍മാന്‍ എം. അബ്ദുല്‍ സലാം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് പ്രസിഡന്റ് വി.കെ. ഷാഫി ട്രോഫി സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ബി. ജ്യോതിലാല്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment