Latest News

കഞ്ചാവ് വില്‍പനക്കിടെ മധ്യവയസ്‌കന്‍ പിടിയില്‍

പയ്യന്നൂര്‍: കഞ്ചാവ് വില്‍പനക്കിടെ മധ്യവയസ്‌കന്‍ പിടിയില്‍. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിചൊക്രന്റകത്ത് മുഹമ്മദി(50)നെയാണ് പുതിയ ബസ് സ്റ്റാന്റിന് സമീപം വെച്ച് പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. വാസുദേവന്‍ പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. സമീര്‍, വി. മനോജ്, രാജീവന്‍ കെ.കെ, പ്രകാശന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കഞ്ചാവ് വില്‍പനക്കിടെ എക്‌സൈസ് അധികൃതരെ കണ്ട്രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പൊതികളായി സൂക്ഷിച്ച ഇരുപത്തിമൂന്നു ഗ്രാം കഞ്ചാവും അധികൃതര്‍ പിടിച്ചെടുത്തു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ്‌ചെയ്തു.

No comments:

Post a Comment