Latest News

ഓപ്പണ്‍ ഫ്രെയിം ചലച്ചിത്ര മേള ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍: ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍ സംഘടിപ്പിക്കുന്ന അന്താര ാഷ്ട്രചലച്ചിത്രമേള ഫെബ്രുവരിഇരുപത്തിമൂന്നിന് വൈകുന്നേരം നാലു മണിക്ക് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും. ടി വി രാജേഷ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഫെബ്രുവരി ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയാറു വരെ പിലാത്തറ സംഗം ഓഡിറ്റോറിയത്തില്‍ വച്ചാണ് ചലച്ചിത്രമേള നടക്കുന്നത്.
നാലുദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ഗോവയിലും തിരുവ നന്തപുരത്തും നടന്ന രാജ്യാന്തര മേളകളിലെ പ്രമുഖ ചിത്രങ്ങളടക്കം ഇരുപത് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമകളിലും ലോ കസിനിമകളിലും സമീപകാലത്ത് ശ്രദ്ധേയങ്ങളായ ചലച്ചിത്രങ്ങള്‍ മലയാളം സബ്‌ടൈറ്റിലുകളോടെയായിരിക്കും പ്രദര്‍ശിപ്പിക്കുക. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖ ചലച്ചിത്രപ്രതി'കളായ പോള്‍ കോക്‌സ്, ആന്ദ്രെ വൈദ, ഓംപുരി തുടങ്ങിയവരുടെ ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. എംബ്രേസ് ഓഫ് ദ് സര്‍പന്റ്, ഐ ഓള്‍ഗ, ഇന്നസെന്‍സ്, കനാല്‍, ലാന്റ് ഓഫ് മൈന്‍, മാക്‌ബെത്, പ്രസിഡണ്ട്, റൂം, അണ്ടര്‍ ദ ഷാഡൊ, വാള്‍ട്‌സ് വിത് ബാഷിര്‍ എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമാ വി'ാഗത്തില്‍ അപുര്‍ പാഞ്ചാലി, പാര്‍ച്ഡ് എന്നീ ചിത്രങ്ങളും മലയാളം സിനിമാവി'ാഗത്തില്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍, ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. പ്രസിദ്ധ ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ ശ്രീ ബാബു കാമ്പ്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മദര്‍ബേഡ് എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറും മേളയോടനുബന്ധിച്ച് നടക്കും.
ചലച്ചിത്രപ്രദര്‍ശനങ്ങളോടൊപ്പം വിവിധ വിഷയങ്ങളില്‍ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദ ഡയറക്റ്റര്‍ പരിപാടിയും മേളയോടനുബന്ധിച്ച് നടക്കും. ബാബു കാമ്പ്രത്ത്, ഡോ. ബിജു, വിധു വിന്‍സെന്റ്, പി.എന്‍. ഗോപീകൃഷ്ണന്‍, ഷെറി, മനോജ് കാന തുടങ്ങിയ പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി പരിപാടിയില്‍ സംബന്ധിക്കും.
ഓപ്പണ്‍ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടു ക്കുന്നതിനും വിശദവിരങ്ങള്‍ക്കായും 9446168067, 9447783560, 9947751054 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment