Latest News

തമിഴകം ആശങ്കയില്‍എം.എല്‍.എമാര്‍ എവിടെയെന്ന് കോടതി

 ചെന്നൈ: എഡിഎംകെയിലെ അധികാര വടംവലി മുറുകിയ തോടെ തമിഴകം മുള്‍മുനയില്‍. രാജിവച്ച മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വവും എഡിഎംകെ ജന റല്‍ സെക്രട്ടറി വി.കെ. ശശികല യും മന്ത്രിസഭ യുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെ മുറുകിയ രാഷ് ട്രീയ കരുനീക്കം അതിന്റെ പാരമ്യതയില്‍ എ ത്തി. ഇരുവരും ഇന്നലെ മന്ത്രി സഭയുണ്ടാക്കാന്‍ അവകാശ വാ ദം ഉന്നയിച്ചു ഗവര്‍ണര്‍ സി.വി ദ്യാസാഗര്‍ റാവുവിനെ കണ്ടെ ങ്കിലും അദ്ദേഹം ഇതുവരെ മന സ് തുറന്നിട്ടില്ല. ബിജെപിയുടെ സമ്മര്‍ദം ഗവര്‍ണര്‍ക്കുമേല്‍ ഉ ണ്ടെന്ന ആരോപണം പ്രതിപ ക്ഷം ഉയര്‍ത്തിക്കഴിഞ്ഞു.
അതിനിടെ എഡിഎംകെ എം എല്‍എമാര്‍ എവിടെയെന്ന് മദ്രാ സ് ഹൈക്കോടതി ചോദിച്ചു. എം എല്‍എമാരെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. എംഎ ല്‍എമാരെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബി യസ് കോര്‍പ്പസ് ഹര്‍ജി പരിഗ ണിക്കുന്നതിനിടെയാണ് കോട തിയുടെ ചോദ്യം. എംഎല്‍ എമാ രെ ശശികല തടവില്‍ പാര്‍പ്പിച്ചി രിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.
ഇന്നലെ ഹേബിയര്‍ കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ എം എ ല്‍എമാര്‍ എല്ലാം സ്വതന്ത്രരാ ണെന്നും അവര്‍ എംഎല്‍എ ഹോസ്റ്റലുകളില്‍ ഉണ്ടെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോട തിയെ അറിയിച്ചത്. ഇതേതുട ര്‍ ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.
എന്നാല്‍, തനിക്കൊപ്പം ഉണ്ടെ ന്നു പറയുന്ന എംഎല്‍എമാരെ ശശികല ബന്ദിയാക്കിവച്ചിരിക്കു കയാണെന്ന ആരോപണവുമായി പനീര്‍ശെല്‍വത്തിന്റെ ക്യാമ്പ് രം ഗത്തെത്തി. ഇവരെ രഹസ്യ മായി പാര്‍പ്പിച്ചിരിക്കുന്ന റിസോ ര്‍ട്ടുകളില്‍ ഫോണും ടെലിവിഷ നും നല്‍കാതെ തടവിലാ ക്കി യിരി ക്കുകയാണെന്നും ഗവര്‍ ണ ര്‍ ഇടപെടണമെന്നുമാണ് പനീ ര്‍ശെല്‍വത്തിനൊപ്പം നില്‍ ക്കു ന്നവരുടെ ആവശ്യം. തടഞ്ഞു വ യ്ക്കപ്പെട്ട എംഎല്‍എമാരില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധ ത്തില്‍ ആണെന്നും ഇവര്‍ ഉപവാ സം നടത്തുകയാണെന്നും അഭ്യൂ ഹമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ ക്കൊന്നും സ്ഥിരീകരണമില്ല.
അതേസമയം, ശശികല മുഖ്യ മന്ത്രി യാകുന്നതു തടയണമെ ന്നാവശ്യപ്പെട്ടു സുപ്രീം കോടതി യിലെത്തിയ ഹര്‍ജി കോടതി ഉട നെ പരിഗണിക്കില്ല. ശശികല യ് ക്കെതിരായ അനധികൃത സ്വത്ത് കേസില്‍ വിധി വരാന്‍ പോകുന്ന തിനാലാണ് ഈ ഹര്‍ജിതത് കാ ലത്തേക്ക് മാറ്റിയത്.
ഇതിനിടെ, വിഷയത്തില്‍ കോ ണ്‍ഗ്രസ് സജീവമായി ഇടപെട്ടു തുടങ്ങി. തമിഴ്‌നാട്ടിലെ കോണ്‍ ഗ്രസ് നേ താക്കള്‍ രാഹുല്‍ ഗാ ന്ധിയുമായി കൂടിക്കാഴ്ച നട ത്തുന്നുണ്ട്. ബിജെപി പനീര്‍ശെ ല്‍വത്തിനു വേണ്ടി നിലകൊ ള്ളു ന്ന സാഹചര്യത്തില്‍ ശശികല ക്യാ മ്പപിനൊപ്പമാണ് കോണ്‍ ഗ്രസിന്റെ മനസെന്നാണ് സൂച ന. ബിജെപി പനീര്‍ശെല്‍വത്തെ തുണയ്ക്കുകയാണെങ്കിലും പാ ര്‍ട്ടിയിലെപ്രമുഖന്‍സുബ്രഹ്മ ണ്യംസ്വാമി ശശികലയെ പര സ്യ മായിപിന്തുണച്ചുരംഗത്തു ണ്ട്. നടപടികള്‍ വച്ചുതാമസി പ്പി ക്കു ന്ന തമിഴ്‌നാട് ഗവര്‍ണറുടെ സമീ പനത്തെയും സുബ്രഹ്മണ്യം സ്വാ മി നിശിതമായി വിമര്‍ശിച്ചി രുന്നു.

No comments:

Post a Comment