Latest News

യു.ഡി.എഫ് വടക്കന്‍ മേഖല ജാഥ ഉദ്ഘാടനം ഇന്ന്

തൃക്കരിപ്പൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന വടക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.
കെ.പി.സി.സി. വൈസ് പ്രസിഡണ്ട് എം.എം. ഹസ്സന്‍ ജാഥാ ലീഡറും സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി സി.എ അജീര്‍ വൈസ് ക്യാപ്ടനുമായ ജാഥ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ച് മണിക്ക് ജാഥയ്ക്ക് ഉപ്പളയില്‍ സ്വീകരണം നടല്‍കും. നാളെ രാവിലെ പത്ത് മണിക്ക് ഉദുമ, രണ്ട് മണിക്ക് വെള്ളരിക്കുണ്ട്, അഞ്ച് മണിക്ക് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണം. നല്‍കും.
മറ്റന്നാള്‍ കണ്ണൂര്‍ജില്ലയില്‍ പ്രവേശിക്കും. തുടര്‍ന്ന് വയനാട് ജില്ലയിലും ജാഥപര്യടനം നടത്തും. കെ.പി.സി.സി സെക്രട്ടറി വി.എ. നാരായണന്‍ ജാഥാ കോഓര്‍ഡിനേറ്ററും ഘടകകക്ഷി നേതാക്കളായ പി.കെ. ഫിറോസ്, സുരേഷ് ബാബു, മുന്‍ മന്ത്രി കെ.പി. മോഹനന്‍, ശരത്ചന്ദ്രപ്രസാദ്, കെ.എ. ഫിലിപ്പ്, സി.പി. വിജയന്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. 

No comments:

Post a Comment