Latest News

രണ്ടുകിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പയ്യന്നൂര്‍: ഓപ്പറേഷന്‍ ഭായ് എന്ന പേരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
വെള്ളൂര്‍ ആലിന്‍കീഴിന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് 800 ഗ്രാമും കണ്ണൂര്‍ ടൗ ണില്‍ തെക്കെബസാര്‍ കാള്‍ ടെക്‌സ് പരിസരത്ത് നടത്തിയ റെയ്ഡില്‍ 800ഗ്രാമും പാപ്പിനിശ്ശേരി റേഞ്ചിന്റെ കീഴില്‍ അഴീക്കലും പരിസരത്തും നടത്തിയ റെയ്ഡില്‍ 500ഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളും അധികൃതര്‍ പിടികൂടി.

No comments:

Post a Comment