Latest News

ധര്‍ണ്ണാസമരം തിങ്കളാഴ്ച

പയ്യന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍പ്രഖ്യാപിച്ച മിനിമംപെന്‍ഷന്‍ മൂവായി രം രൂപ എല്ലാ തൊഴിലാളികള്‍ ക്കും നല്‍കാന്‍ നടപടി സ്വീകരിക്കുക, മുഴുവന്‍ നിര്‍മ്മാണ തൊഴിലാളികളെയും ഭക്ഷ്യസുര ക്ഷാ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുക,മാരകരോഗത്താ ല്‍ അവശതയനുഭവിക്കുന്ന പെന്‍ ഷറായ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം അ നുവദിക്കുക, മണല്‍ മാഫിയകളില്‍ നിന്നും പിടിച്ചെടുത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള മണലുകള്‍ കോടതിയുടെ അനുവാദത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ മുഖാന്തിരം വീടുവെക്കുന്നവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ഇരുപതിന് തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ കണ്ണൂര്‍ കലക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണാസമരം നടത്തും.
ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ.വി. ലോറന്‍സിന്റെ അധ്യക്ഷതയില്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി ഓള്‍ ഇന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ സന്നിഹിതയായിരിക്കും. കെ.എസ്.കെ.എന്‍.ടി.സി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എന്‍.കണ്ണോത്ത്, ഐ.എന്‍.ടി.യു.സി കണ്ണൂര്‍ജില്ലാ പ്രസിഡണ്ട് വി.വി. ശശീന്ദ്രന്‍, ജില്ലാ ഭാരവാഹികളായ എം. വത്സന്‍, പി.വി കുഞ്ഞിക്കണ്ണന്‍, ടി.കെ.പത്മകുമാര്‍, ഡി.എസ്. ഡാനിയേല്‍, ലിസ്സാമ്മ തോമസ് എന്നിവര്‍ സംസാരിക്കും. കെ.എസ്.കെ.എന്‍.ടി.സി ജില്ലാ സെക്രട്ടറി വി. മത്തായി സ്വാഗതം പറയും.

No comments:

Post a Comment