Latest News

യാത്രയയപ്പു നല്‍കി

അബുദാബി: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവ സാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂര്‍ സൗഹൃദ വേദിയുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനും മുന്‍ ട്രഷററുമായ പി. എം. പ്രദീപ് കുമാറിന് സൗഹൃദ വേദി കുടുംബം യാത്രയയപ്പു നല്‍കി. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന യാത്രയയപ്പു ചടങ്ങില്‍ പ്രസിഡന്റ് വി.കെ. ഷാഫി അധ്യക്ഷം വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരപ്പാത്ത്, എം. അബ്ദുല്‍ സലാം, കെ.ടി.പി. രമേഷ്, സുരേഷ് പയ്യന്നൂര്‍, വി.ടി.വി. ദാമോദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി. ജ്യോതിലാല്‍ സ്വാ ഗതവും പി. ജ്യോതിഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 .



No comments:

Post a Comment