Latest News

തയ്യല്‍ തൊഴിലാളിയായ യുവതിയെ കാണാനില്ലെന്ന് പരാതി

ചന്തേര: തയ്യല്‍ തൊഴിലാളിയായ ഭര്‍തൃമതിയെ കാമാനില്ലെന്ന് പോലീസില്‍ പരാതി. ചെറുവത്തൂര്‍ അച്ചാംതുരുത്തി സ്വദേശിനിയും ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ തയ്യല്‍ സ്ഥാപനത്തിലെ തൊഴിലാളിയുമായ മുപ്പത്തിയഞ്ചുകാരിയെയാണ് കാണാതായത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം യുവതി വസ്ത്രങ്ങളും മറ്റും അടങ്ങിയ ബേഗ് കൊണ്ടുപോയതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചെറുവത്തൂരിലെ ഒരു ഹോട്ടല്‍ ജീവനക്കാരനെയും കാണാതായിട്ടുണ്ട്. ഇരുവരും നാടുവിട്ടതായി സൂചനയുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment