Latest News

കുടിയൊഴിപ്പിക്കല്‍:വ്യാപാരികളുടെ സായാഹ്ന ധര്‍ണ്ണ നാളെ

പയ്യന്നൂര്‍: ദേശീയാപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ ഓണക്കുന്നില്‍ നടക്കുന്ന സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കുവാന്‍ മേഖലാ യോഗം തീരുമാനിച്ചു. മേഖലാ പ്രസിഡണ്ട് എം.പി. തിലകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.കെ. നമ്പ്യാര്‍, എം.ടി. സുകുമാരന്‍, ടി.വി.കരുണാകരന്‍, എം. ജനാര്‍ദ്ദനന്‍, കെ. നാരായണപൊതുവാള്‍, നാഗേഷ് പൈ, ശരീഫ് വി.യു, എന്നിവര്‍ സംസാരിച്ചു. കെ. ബാബുരാജ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment