Latest News

കുഴഞ്ഞുവീണ് മരിച്ചു

പയ്യന്നൂര്‍: കിടപ്പുമുറിയില്‍ മധ്യവയസ്‌കന്‍കുഴഞ്ഞുവീണ് മരിച്ചു. തെക്കെബസാറിലെ വില്ലേജ് ഓഫീസിന് സമീപത്തെ സുഹൈജ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും കാഞ്ഞങ്ങാട് രാജപുരം കോളിച്ചാലിലെപ്രാന്തക്കാവിലെ കെ.ചന്ദ്ര(54)നെയാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏറെകാലമായി പയ്യന്നൂരില്‍ പൂച്ചെടികളും മറ്റും വില്‍പന നടത്തി വരികയായിരുന്നു. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.പി. ലക്ഷ്മിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ശ്രീഹരി, ശ്രീനിധി എന്നിവര്‍ മക്കളാണ്.

No comments:

Post a Comment