Latest News

തിരു: തിരുവന്തപുരം പേരൂര്‍ക്കട ലോ അക്കാദമി: വിവാദ ഹോട്ടല്‍ സമരക്കാര്‍ പൂട്ടിച്ചു


ലോ അക്കാദമി സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ച ലക്ഷ്മിനായരുടെ ഹോട്ടല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അടപ്പിച്ചു.
പ്രകടനമായെത്തിയ വിദ്യാര്‍ ത്ഥികളാണ് ഹോട്ടലടപ്പിച്ചത്. ഹോട്ടലിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കൊടിനാട്ടി. മേശകളും കസേരകളും എടുത്തുമാറ്റി. അക്കാദമി പരിസരത്ത് പ്ര വര്‍ത്തിക്കുന്ന സഹകരണ ബാ ങ്കിന് നേരെയും പ്രതിഷേധമുയര്‍ന്നു. ബാങ്കിനുള്ളില്‍ കയറിയ പ്രവര്‍ത്തകരെ പോലീസ് അനുനയിപ്പിച്ച് പുറത്തിറക്കി. പ്രതിഷേധവുമായെത്തിയ കെ.എസ്.യു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സര്‍ക്കാര്‍ നല്‍ കിയ ഭൂമിയില്‍ പകുതിയിലേറെ ഉപയോഗിച്ചിട്ടില്ലെന്ന് റവന്യു വ കുപ്പ് കണ്ടെത്തിയിരുന്നു. കോളേജിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സഹകരണ ബാങ്കും ഹോട്ടലുംപ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ മറികടന്നാണത്രെ. അക്കാദമി കാന്റീനെന്ന പേരില്‍ നടത്തുന്ന റസ്റ്റോറന്റിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലെന്ന് റവ ന്യു വകുപ്പ് കണ്ടെത്തിയിരുന്നു.
2001ല്‍ പത്തുസെന്റില്‍ നി ര്‍മ്മിച്ചകെട്ടിടത്തില്‍പ്രവര്‍ത്തിക്കു ന്ന കാന്റീന്‍ പുറത്തുനിനുള്ളവര്‍ക്കുംപ്രവേശനംഅനുവദിക്കു ന്നഹോട്ടലായിമാറുകയായിരുന്നു.
സഹകരണ ബാങ്കിന് ശാഖ യ്ക്ക് അനുമതി നല്‍കിയത് കോ ളേജ് വിദ്യാര്‍ത്ഥികളുടെ ഫീസ് ലഭിക്കുന്നതിന് സൗകര്യാര്‍ത്ഥമാണെന്നാണ് മാനേജുമെന്റ് റവ ന്യു സംഘത്തിന് നല്‍കിയ വിശദീകരണം. എന്നാല്‍ പുറത്തുനിന്നുള്ള എല്ലാ സേവനങ്ങളും ഇവ ിടെ അനുവദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കാ മ്പസ്സിനകത്തുനിന്ന്ബാങ്കിലേക്ക് പ്രവേശന കവാടവും ഇല്ലത്രെ.

No comments:

Post a Comment