Latest News

ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളി: ടിക്കറ്റ് വില്‍പന ഉദ്ഘാടനം നാളെ

 പയ്യന്നൂര്‍: പയ്യന്നൂര്‍ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന, ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിയുടെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നാളെ വൈകുന്നേ രം അഞ്ച് മണിക്ക് പുതിയ ബസ് സ്റ്റാന്റിലെ ബാലാജി ടവറില്‍ പി. കരുണാകരന്‍ എം.പി നിര്‍വ്വഹിക്കും. സിനിമാനടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. സംഘാടകസമിതി ചെയര്‍മാന്‍ ടി.ഐ. മധുസൂദനന്‍ അധ്യക്ഷത വഹിക്കും.
ഫിബ്രവരി ഇരുപത്തിയാറ് മുതല്‍ മാര്‍ച്ച് അഞ്ചുവരെ പയ്യന്നൂര്‍ മുനിസിപ്പള്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആള്‍ ഇനത്‌യ ഇന്‍വിറ്റേഷന്‍ വോളിയില്‍ ഇന്ത്യയിലെ പ്രമുഖ പുരുഷ-വനിതാടീമുകള്‍ പങ്കെടുക്കുമെന്ന് ടി.ഐ.മധുസൂദനന്‍, എം.കെ. രാജന്‍, പി.വി. കുഞ്ഞപ്പന്‍, കെ.കെ. ഗംഗാധരന്‍, കെ.യു രാധാകൃഷ്ണന്‍, കെ.പി. ബാലകൃഷ്ണപൊതുവാള്‍, എ.വി രഞ്ജിത്ത്, കെ.കെ. കൃഷ്ണന്‍, പ്രൊഫ. കെ.വി. ദേവസ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment