Latest News

പയ്യന്നൂരില്‍ റോട്ടറി സ്ട്രീറ്റ് അനുവദിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ റോട്ടറി സ്ട്രീറ്റ് അനുവദിച്ചു. കേളോത്ത് റോട്ടറിഭവന്‍ സ്ഥിതി ചെയ്യുന്ന റോഡിനാണ് ഈ പേരു നല്‍കിയിട്ടുള്ളത്. ഈ റോഡ് റോട്ടറി ക്ലബ്ബ് സംരക്ഷിക്കും. റോഡിന്റെ ശുചീകരണവും തെരുവുവിളക്ക് സംരക്ഷണവും റോട്ടറി ക്ലബ്ബിന്റെ നിയന്ത്രണത്തില്‍ നടക്കും. പയ്യന്നൂരില്‍ ആദ്യമായാണ് സന്നദ്ധ സം ഘടന ഇത്തരമൊരു പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. നഗരസഭാ അ ധ്യ ക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ റോട്ടറി സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റില്‍ സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകളുടെ സ്വിച്ച്ഓണ്‍കര്‍മം റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡണ്ടിന്റെ പ്രതിനിധി സണ്ണിശര്‍മ്മ നിര്‍വ്വഹിച്ചു. പ്രസിഡണ്ട് പി.എ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമി തി അധ്യക്ഷന്‍ എം. സജീവന്‍, വി.ജ.നായനാര്‍, സോമശേഖരന്‍, മണി സുബ്രഹ്മണ്യം സെക്രട്ടറി വി. നരേന്ദ്ര ഷേണായ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment