Latest News

ക്ഷേത്രത്തിലും സ്ഥാപനത്തിലും കവര്‍ച്ച

 തളിപ്പറമ്പ്: ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ഭഗവതിക്ഷേത്രത്തിലും തളിപ്പറമ്പ് മന്ന ചിന്മയ റോഡിലെ ഓട്ടോകണ്‍സള്‍ട്ടന്‍സിയിലും കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് കവര്‍ന്ന നടന്നത്.
വെള്ളാരംപാറ സ്വദേശി അയൂബിന്റെ ഉടമസ്ഥതയിലുള്ള സയ്യാര ഓട്ടോ കണ്‍സള്‍ട്ടന്‍സി ആന്റ് റിയല്‍ എസ്റ്റേറ്റ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.മുന്‍വശത്തെ ഷട്ടറിന്റെ പൂട്ടുതകര്‍ത്ത് പാര ഉപയോഗിച്ച് ഷട്ടര്‍ ഉയര്‍ത്ത് അകത്തുകടന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ചിട്ടി വക കിട്ടിയ പണം മറ്റൊരാള്‍ക്ക് നല്‍കാനായി മേശയില്‍ സൂക്ഷിച്ച ഒരു ലക്ഷത്തി പത്തായിരം രൂപ കവര്‍ന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ഓഫീസ് പൂട്ടി അയൂബ് വീട്ടിലേക്ക് പോയതായിരുന്നു. രാവിലെയാണ് മോഷണ വിവരം അറിയുന്നുത്. തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. അതേസമയം ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലും കവര്‍ച്ച നടന്നു. ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. മകരവിള്ക് കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭണ്ഡാരം തുറന്നതിനാല്‍ കാര്യമായ തുകയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഇത് നാലാം തവണയാണ്ഈ ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

No comments:

Post a Comment