Latest News

കെ.എസ്.യു മാര്‍ച്ച് നടത്തി

പയ്യന്നൂര്‍: മാടായി കോളേജില്‍ അക്രമം നടത്തിയവരെ പിടികൂടണമന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
അക്രമത്തെ തുടര്‍ന്ന് പരുക്കേറ്റ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ പിന്നീട് സംഘടിച്ചെത്തിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി .
മാര്‍ച്ച് കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സന്ദീപ് ജയിംസ് അധ്യക്ഷത വഹിച്ചു. എസ്.ഐ കെ.ബി. സജീവന്റെ നേതൃത്വത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.

No comments:

Post a Comment