Latest News

യാത്രയയപ്പ് നല്‍കി


പയ്യന്നൂര്‍: ഫിബ്രവരി ഇരുപത്തിയൊന്നുമുതല്‍ ഇരുപത്തിയഞ്ചുവരെ ഹൈദരബാദ് ബാലയോഗി സ്റ്റേഡിയത്തില്‍ നടക്കുന്ന മുപ്പത്തിയെട്ടാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റ് മീറ്റില്‍ പങ്കെടുക്കുന്ന കേരളാ ടീമിന്റെ നായകന്‍ പയ്യന്നൂരിലെ അഭിഭാഷകനായ അഡ്വ. സി. നാരായണന്‍ നായര്‍ക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
ഇ.പി. ശിവദാസന്‍ അധ്യ ക്ഷത വഹിച്ചു. അഡ്വ. കെ.വി. ശശിധരന്‍ നമ്പ്യാര്‍, ശിവപ്രസാദ് എസ്. ഷേണായി, എന്‍.എ.വി ലത്തീഫ്, വെദിരമന വിഷ്ണുനമ്പൂതിരി, അഡ്വ.കെ. വേണുഗോപാല്‍, കെ.പി. ശ്രീധരന്‍, വി.എം. വിജയരാഘവന്‍, ശിവരാമന്‍.വി.വി എന്നിവര്‍ പ്രാസംഗിച്ചു

No comments:

Post a Comment