Latest News

മാടായി കോളേജിന് നേരെ അക്രമം പ്രിന്‍സിപ്പാളിന്റെ മുറിയിലെ കമ്പ്യൂട്ടറും ഉപകരണങ്ങളും തീയിട്ടു നശിപ്പിച്ചു

പഴയങ്ങാടി: മാടായി കോളേജിനുനേരെ അക്രമം. കോളേജ് പ്രിന്‍ സിപ്പാളിന്റെ മുറിയിലെ കമ്പ്യൂട്ട റും അനുബന്ധ ഉപകരണങ്ങളും തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ബിരുദ-ബിരുദാനന്തര ക്ലാസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തനിലയിലാണ്.
വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കുറച്ചുദിവസങ്ങളാ യി കോളേജില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു . ഇതിന് തുട ര്‍ച്ചയാണ് ഇന്നത്തെ അക്രമ സം ഭവമെന്ന് കരുതുന്നു.
അക്രമികള്‍ തീയിട്ടതിനെ തുടര്‍ ന്ന്പ്രിന്‍സിപ്പല്‍ ഇ.എസ്. ലതയുടെ ഓഫീസ് മുറിയിലെ കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയവയും മറ്റുചില രേഖകളും കത്തിനശിച്ചു. ജനല്‍വഴിയാണ് അക്രമികള്‍ തീ യിട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജനാലയിലെ കര്‍ട്ടന്‍ കത്തിനിശിച്ചിട്ടുണ്ട് . ജനാലക്കരികില്‍ നിന്നുംകത്തിക്കാന്‍ കൊ ണ്ടുവന്ന പെട്രോള്‍ കന്നാസ് ഉ പേക്ഷിച്ച നിലയില്‍ പോലീസ് ക ണ്ടെത്തിയിട്ടുണ്ട്. വാ ച്ചുമാനില്ലാത്തതിനാല്‍ കോളേജിന് കാവലുണ്ടായിരുന്നില്ല. സിസിടിവി ക്യാ മറയും കോളേജില്‍ സ്ഥാപിച്ചിരുന്നില്ല. കണ്ണൂരില്‍ നിന്ന് ഫോറന്‍ സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെ ത്തും.
ഇന്ന് രാവിലെ കോളേജിലെത്തിയവാണ് അക്രമ വിവരം പോലീസില്‍ അറിയിച്ചത്.പഴയങ്ങാടി എ സ്.ഐ. കെ.പി. ഷൈനും സംഘ വുംസ്ഥലത്തെത്തിപരിശോധിച്ചു.

No comments:

Post a Comment