Latest News

കോല്‍ക്കളി കോലെടുക്കല്‍ ചടങ്ങും അനുമോദനവും വെള്ളിയാഴ്ച

പയ്യന്നൂര്‍: അന്നൂര്‍ കേളപ്പന്‍ സര്‍ വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡോ. എ.കെ. വേണുഗോപാലന്റെ ശിക്ഷണത്തില്‍ നടന്നുവരുന്ന സൗജന്യ കോല്‍ ക്കളി പരിശീലനത്തിന്റെ മൂന്നാമത്തെ ബാച്ചിന്റെ കോലെടുക്കല്‍ ചടങ്ങും, കേന്ദ്ര സാംസ്‌കാരിക വ കുപ്പിന്റെ സി.സി.ആര്‍.ടി സ്‌കോ ളര്‍ഷിപ്പ് നേടിയ കോല്‍ക്കളി കലാകാരന്മാര്‍ക്കുള്ള അനുമോദനവും ഇരുപത്തിനാലിന് വെ ള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് അന്നൂര്‍ ശാന്തിഗ്രാമില്‍ വെച്ച് നടക്കും.
പി. കമ്മാരപൊതുവാളുടെ അധ്യക്ഷതയില്‍ തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ഉദ്ഘാടനനവും അനുമോദനവും നിര്‍വ്വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. സ്മിത, കോല്‍ക്കളി പരിശീലകന്‍ ഡോ.എം.കെ. വേ ണുഗോപാലന്‍, ടി.സി.വി ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.പി. മനോജ് സ്വാഗതവും ടി.സി.വി രജിത്ത് നന്ദിയും പറയും.

No comments:

Post a Comment