Latest News

ലോക മാതൃഭാഷാദിനം

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭസാക്ഷരതാ മിഷന്റെ വെള്ളൂര്‍ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷദിനത്തിന്റെ ഭാഗമായി സെമിനാറും ഗുണഭോക്തൃ സംഗമവുംഏഴാംതരം തുല്യതാ ക്ലാസിന്‌റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പയ്യന്നൂര്‍ എ.കെ.എ.എസ്. ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ.കെ. ശ്രീജ അധ്യക്ഷയായിരുന്നു. ഏഴാംതരം തുല്യതാ പാഠപുസ്തകങ്ങള്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍ വിതരണം ചെയ്തു. മലയാളം ഐക്യവേദി കാസര്‍കോട്ജില്ലാ പ്രസിഡണ്ട്‌നസീറ എം.എശ്. പ്രഭാഷണം നടത്തി. ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.എസ്. രാമചന്ദ്രന്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മുനിസിപ്പല്‍ സാക്ഷരതാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ. അനീഷ് കുമാര്‍ സ്വാഗതവും കെ. ബിജു നന്ദിയും പറഞ്ഞു.

No comments:

Post a Comment