Latest News

കമ്മിറ്റി രൂപീകരിച്ചു

പയ്യന്നൂര്‍:അനാഥരില്ലാത്ത ഭാരതത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുതാഴം മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പി.വി.രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാപ്രസിഡണ്ട് ഡോ. ടി.എം. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പയ്യന്നൂര്‍ വിനീത് കുമാര്‍, കെ.പി. വിമല എന്നിവര്‍ സംസാരിച്ചു. ബിന്ദുഎം.രവി സ്വാഗതവും വാസന്തി എം.കെ.നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.വി. വിമല(പ്രസിഡണ്ട്), ബിന്ദു എം രവി(സെക്രട്ടറി), വാസന്തി എം.കെ(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.



No comments:

Post a Comment