Latest News

കണക്ഷന്‍ കൊടുക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

 കാസര്‍കോട്: വീട്ടിലെ അടുക്കളയില്‍ കണക്ഷന്‍ കൊടുക്കു ന്നതി നിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഗള്‍ഫുകാരനായ തള ങ്കരയി ലെ അബ്ദുര്‍ റസാഖിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപി ടിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
അബ്ദുല്‍ റസാക്കിന്റെ ഭാര്യയും മക്കളും മറ്റുകുടും ബാംഗ ങ്ങളുമാണ് തല്‍സമയം വീട്ടിലുണ്ടായിരുന്നത്. പുതുതാ യി വാങ്ങിയ പാചകവാതക സിലിണ്ടര്‍ അടുക്കളയില്‍ കണക്ഷന്‍ കൊടുക്കുന്ന തിനിടെ ചോര്‍ച്ചയുണ്ടാവുകയും പൊടുന്നനെ തീപിടിക്കുകയുമായിര ുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ അറിയിച്ചു.
അഗ്‌നിശമനസേനയെത്തി തീകെടുത്തിയതോടെയാണ് വീട്ടു കാര്‍ക്ക് ശ്വാസം നേരെ വീണത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരു ന്നു വെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.

No comments:

Post a Comment