Latest News

മദ്യപിച്ച് ബഹളം വെച്ച ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍

കരിവെള്ളൂര്‍: റോഡരുകില്‍ വാഹനം നിര്‍ത്തി മദ്യപിച്ച് ബഹളം വെച്ച രണ്ട് നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍മാരെ പോലീസ് പിടികൂടി. വെള്ളൂര്‍ പാലത്തരക്ക് സമീപം ലോറികള്‍ നിര്‍ത്തിയിട്ട ശേഷം മദ്യപിച്ച് ബഹളം വെച്ച രാജസ്ഥാന്‍ സ്വദേശി രാംസിങ്ങ്(35), ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഗോപാല്‍സിംഗ്(32)എന്നിവരെയാണ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്.ഐ ബിജോയിയും സംഘവും പിടികൂടിയത്. ഇരുവരും മദ്യപിച്ച ശേഷം ഭക്ഷണസാധനങ്ങളെ ചൊല്ലി വാക്കേറ്റമുണ്ടാക്കുകയും ഇതിനിടെ ഗ്ലാസില്‍ നിറച്ച മദ്യവും ഭക്ഷണസാധനങ്ങളും എടുത്തുകൊണ്ടുപോയതിനെ ചൊല്ലി കയ്യാങ്കളിയിലേര്‍പ്പെട്ടപ്പോള്‍ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

No comments:

Post a Comment