Latest News

ഇന്‍വിറ്റേഷന്‍ വോളി ഗാലറി ഒരുങ്ങി

പയ്യന്നൂര്‍: ടി. ഗോവിന്ദന്‍ സ്മാരക അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ വോ ളിക്ക് പയ്യന്നൂര്‍ സ്റ്റേഡിയത്തി ല്‍ പത്തായിരം പേര്‍ക്ക് ഇരിക്കാവു ന്ന സ്‌കാഫോള്‍ഡ് ഓവല്‍ഗാലറി ഒരുങ്ങി. ഒട്ടനവധി സവിശേഷതകളും സാങ്കേതിക വിദ്യകളും ഒ പ്പം പുതുമയും നിറഞ്ഞതാണ് ഈ ഗാലറി. ഗാലറിക്ക് മുന്നി ല്‍ രണ്ടായിരം പേര്‍ക്ക് ഇരിക്കാവു ന്ന കസേരകളും ഒരുക്കുന്നുണ്ട്. 1500 ലക്‌സ് ഫ്‌ളഡ്‌ലിറ്റ് സംവിധാനവും ഒരുങ്ങുന്നുണ്ട്. പന്ത്രണ്ട് സ്റ്റെപ്പുകളായിട്ടാണ്ഗാലറി ഒരുക്കിയിട്ടുള്ളത്. ഇരുപത്തിയാറുമുതല്‍ മാര്‍ച്ച് അഞ്ചുവരെയാണ് മത്സരം നടക്കുന്നത്.
പത്ത് ദിവസം കൊണ്ടാണ് 2500 മീറ്റര്‍ നീളത്തിലുള്ള ഗാല റി നിര്‍മ്മിച്ചിട്ടുള്‌ലത്. സ്ത്രീള്‍ ക്കും കുട്ടികള്‍ക്കും പ്രത്യേകം ഇരിടപ്പിടങ്ങള്‍ ഗാലറിയിലുണ്ട്.
പ്ലെയേഴ്‌സ് ഗാലറി ലോഞ്ചും ഒരുങ്ങിയിട്ടുണ്ട്. കളിക്കളത്തിലെ ഹൈലൈറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഡിജിറ്റല്‍ സ്‌ക്രീനും ത യ്യാറായി.കോഴിക്കോട് ഉമറാസ് എ ന്റര്‍ പ്രൈസാണ് ഗാലറി നിര്‍ മ്മിച്ചിട്ടുള്ളത്. പയ്യന്നൂര്‍ സ്‌പോര്‍ ട് സ്ആന്റ്ഡവലപ്പ്‌മെന്റ് അ സോസിയേഷന്‍ ആതിഥ്യമരുളുന്ന ടൂര്‍ണ്ണമെന്റിന് ടി.ഐ മധുസൂദനന്‍ ചെയര്‍മാനും പി. ഗംഗാധര ന്‍ ജനറല്‍ കണ്‍വീനറുമായ ജനകീയ കമ്മിറ്റിയാണ് നേതൃ ത്വം വഹിക്കുന്നത്.

No comments:

Post a Comment