Latest News

അഴിമതിക്കെതിരെ പ്രസംഗിച്ചവര്‍ അധികാരത്തിലെത്തുമ്പോള്‍ നടപടിയെടുക്കുന്നില്ല: വി.എസ്

തിരു: സര്‍ക്കാറിനും വിജിലന്‍സിനുമെതിരെ പരോക്ഷ വിമര്‍ശ നവുമായി ഭരണ പരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കു ന്നവര്‍ അധികാരത്തിലെത്തുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കുന്നു വെന്ന് വി.എസ് കുറ്റപ്പെടുത്തി. ബാര്‍ട്ടണ്‍ഹില്‍ ലോ കോളേജും ഇ ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനും സം ഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമോലിനും ടൈറ്റാനിയവും ഉള്‍പ്പെടെയുള്ള കേസുകള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. അഴിമതിക്കേസുകളില്‍ ഒന്നിലും ബന്ധപ്പെട്ടവ ര്‍ ക്കെതിരെ കാര്യമായി നടപടിയെടുക്കുന്നതായി കാണുന്നില്ല. ഒരു കോടതിയില്‍ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് സഞ്ചരി ക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസും അഴിമതിത ന്നെയാണെന്നും വിഎസ് പറഞ്ഞു.

No comments:

Post a Comment