Latest News

കരികടവ് മുത്തപ്പന്‍ വെള്ളാട്ടം നാളെയും മറ്റന്നാളും

 തൃക്കരിപ്പൂര്‍: കരികടവ് മുത്തപ്പന്‍ ദേവസ്ഥാനം മുത്തപ്പന്‍ വെള്ളാട്ടം നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ വൈകുന്നേരം ആറു മണിക്ക് ദീപാരാധന. മുത്തപ്പ ചരിതവും ചരിത്രാംശങ്ങളും എന്ന വിഷയത്തില്‍ ഡോ.ആര്‍ സി കരിപ്പത്തിന്റെ ആദ്ധ്യാത്മക പ്രഭാഷണം. രാത്രി എട്ടരമണിക്ക് ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്ര ഭജനസമിതിയുടെ ഭജനസന്ധ്യ.
മറ്റന്നാള്‍ രാവിലെ ഗണപതിഹോമം. പതിനൊന്ന് മണിക്ക് മലയിറ ക്കല്‍, തുടര്‍ന്ന് മുത്തപ്പന്‍ വെള്ളാട്ടംപന്ത്രണ്ട് മണി മുതല്‍ അന്ന ദാനം. പ്രദേശത്തെ വിശ്വാസികളുടെ പ്രതീക്ഷക്കനുസരിച്ചു കരി കടവില്‍ മുത്തപ്പന്‍ ക്ഷേത്രം സ്ഥാപിക്കണമെന്നുള്ളതാണ് ലക്ഷ്യമെ ന്നും അടുത്ത വര്‍ഷത്തിന് മുമ്പായി പൂര്‍ത്തീകരി ക്കുമെന്ന് ഭാരവാഹികളായ ടി.വി. പ്രഭാകരന്‍, സി.ചന്ദ്രന്‍, കെ. പി. മുകുന്ദന്‍, പി. കുഞ്ഞികൃഷ്ണന്‍, ടി. വി. രമേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.

No comments:

Post a Comment